സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിയ്ക്കും
തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം ആരംഭിയ്ക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. ഓരോ വിഷയത്തിനും അരമണിക്കൂർ നീളുന്ന ക്ലാസുകൾ സംപ്രേഷണം ചെയ്യും. രാവിലെ എട്ടര മുതലാണ് ക്ലാസുകൾ സംപ്രേക്ഷണം തുടങ്ങുന്നത്. ആദ്യ ക്ളാസ് പ്ലസ്ടുകാർക്കാണ്.
ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ച മുതലുള്ള ക്ളാസുകൾ അതേ ക്രമത്തിൽതന്നെ ജൂൺ എട്ട് മുതൽ പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം.
കേബിൾ/ഡി.ടി.എച്ച്.
ഏഷ്യാനെറ്റ് ഡിജിറ്റൽ (ചാനൽ നന്പർ- 411)
ഡെൻ നെറ്റ്വർക്ക് (ചാനൽ നന്പർ- 639)
കേരള വിഷൻ (ചാനൽ നന്പർ- 42)
ഡിജി മീഡിയ (ചാനൽ നന്പർ- 149)
സിറ്റി ചാനൽ (ചാനൽ നന്പർ- 116)
വീഡിയോകോൺ ഡി.ടി.എച്ച്., ഡിഷ് ടി.വി.യിലും (ചാനൽ നന്പർ- 642)
ഇന്നത്തെ ടൈംടേബിൾ
പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.
പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം
ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം
എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം
ഏഴാംക്ലാസ്: 3- മലയാളം
ആറാംക്ലാസ്: 2.30- മലയാളം
അഞ്ചാംക്ലാസ്: 2- മലയാളം
നാലാംക്ലാസ്: 1.30- ഇംഗ്ലീഷ്
മൂന്നാംക്ലാസ്: 1- മലയാളം
രണ്ടാംക്ലാസ്: 12.30- ജനറൽ
ഒന്നാംക്ലാസ്: 10.30- പൊതുവിഷയം
പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങൾ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.