News

സംസ്ഥാനത്ത് ഇന്ന് മുതൽ അന്തര്‍ജില്ലാ ബസ് സര്‍വീസ് പുനരാരംഭിയ്‌ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അന്തര്‍ജില്ലാ ബസ് സര്‍വീസ് പുനരാരംഭിയ്‌ക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകളൊഴികെ മറ്റെല്ലാ ബസ് സര്‍വീസുകളും ആരംഭിക്കാന്‍ ഗതാഗത വകുപ്പ് സമ്മതമറിയിച്ചെങ്കിലും, തത്കാലം തൊട്ടടുത്ത രണ്ട് ജില്ലകളിലേക്കാവും സര്‍വീസ്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്രചെയ്യാൻ അനുമതിയുണ്ട്. അതിനാൽ കൂടിയ ടിക്കറ്റ് ചാർജ് പിൻവലിച്ച് നിരക്കുകൾ പഴയപടിയാക്കും.

ഇന്നു മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസ് നടത്തും. സൂപ്പര്‍ഫാസ്റ്റ്,​ എക്സ്‌പ്രസ് ബസുകളും സര്‍വീസിന് സജ്ജമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബസ് സര്‍വീസില്ല. അത്യാവശ്യ ഘട്ടങ്ങളില്‍, ജില്ലാ കളക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സര്‍വീസ് നടത്തും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബസില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സര്‍വീസിന് ഒരുക്കം നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button