Top Stories
ആലപ്പുഴയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 7 പേർ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 6 പേരെ മെഡിക്കൽ കോളേജിലും 4പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവർ
1. പാണ്ടനാട് സ്വദേശിയായ യുവാവ് മെയ് 27ന് ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തി . ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
2. മുതുകുളം സ്വദേശിയായ യുവാവ് മെയ് 17ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തി. ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
3. തഴക്കര സ്വദേശിയായ യുവാവ് മെയ് 27ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിൽ എത്തി. ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
4. മാന്നാർ സ്വദേശിയായ യുവാവ് മെയ് 14ന് കുവൈറ്റ് നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെന്ററിലെ നിരീക്ഷണത്തിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
5. മാവേലിക്കര തെക്കേക്കര സ്വദേശിയായ 51വയസുള്ളയാൾ കുവൈറ്റിൽ നിന്നും മെയ് 26ന് കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു .
6. മെയ് 26ന് പൂനയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു .
7. മെയ് 26 ന് ചെങ്ങന്നൂർ സ്വദേശിയായ യുവാവിനോടൊപ്പം പൂനയിൽ നിന്നും എത്തിയ ബന്ധുവായ പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചു.
8. മെയ് 26ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി, ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്
9. കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം മെയ് 26ന് എത്തി, ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിനി.
10. കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാന മാർഗം മെയ് 26ന് എത്തി,ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന മണ്ണഞ്ചേരി സ്വദേശിനി.
സംസ്ഥാനത്താകെ ഇന്ന് 86 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.