Top Stories
കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 48 പേർ നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉണ്ട്. ആകെ 71 പേർക്ക് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5987 പേർ ഹോം ക്വാറന്റൈനിലും 755 പേർ സർക്കാർ ക്വാറന്റൈനിലും 65 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. വിദേശത്ത് നിന്ന് വന്ന 934 പേർ വീടുകളിലും, 1481 പേർ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. 321 പേരുടെ പരിശോധന ഫലം ലഭിയ്ക്കാനുണ്ട്.
ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ
പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസ്സുള്ള യുവതിയ്ക്കും ഒരു വയസ്സുള്ള മകനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവർ മെയ് 28ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട AI 1596 ഫ്ലൈറ്റിൽ (സീറ്റ് നമ്പർ വൺ ഡി )
തിരുവനന്തപുരത്തെത്തിയതാണ്
ചവറ കരുത്തുറ സ്വദേശിയായ 39 വയസ്സുള്ള യുവാവ്. AI 9 1538 (സീറ്റ് നമ്പർ 28 E) ഫ്ലൈറ്റിൽ അബുദാബിയിൽ നിന്നും 26 മെയ് തിരുവനന്തപുരത്തെത്തിയ ഇയാൾ അവിടെനിന്നും സ്പെഷ്യൽ കെഎസ്ആർടിസി ബസിൽ പാരിപ്പള്ളിയിൽ എത്തുകയും സർക്കാർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.
തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 50 വയസ്സുള്ള ആളാണ്. മെയ് 29ന് ദുബൈയിൽ നിന്നും പുറപ്പെട്ട IX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. (സീറ്റ് നമ്പർ 11 D).
പത്തനാപുരം കുണ്ടയം സ്വദേശിയായ 41 വയസ്കാരൻ. ഇദ്ദേഹം മെയ് 27 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തി. പോസിറ്റീവായതിനെ തുsർത്ത് ആശുപത്രി പരിചരണത്തിലാണ്
കൊല്ലം കരുകോൺ അലയമൺ സ്വദേശിയായ 32 വയസുള്ള യുവാവ്. സൗദിയിൽ നിന്നും മെയ് 31 ന് എത്തിയ ഇയാളെ പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൊല്ലം പട്ടാഴി സ്വദേശിയായ ഗർഭിണിയായ യുവതി. മെയ് 31ന് ദുബൈയിൽ നിന്നും പുറപ്പെട്ട lX 1540 ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. പോസിറ്റീവായി സ്ഥിരീകരിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ
ചികിത്സയിലാണ്.
കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശി 35 വയസുള്ള യുവതിയാണ് മറ്റൊരാൾ. ഇവരും ചികിത്സയിലാണ്.
സംസ്ഥാനത്താകെ ഇന്ന് 86 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.