സംസ്ഥാനത്തെ കോളജുകൾ ജൂണ്‍ ഒന്നിന് തുറക്കും
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം സംബന്ധിച്ച പ്രതിസന്ധി നിലനില്‍ക്കെ, സംസ്ഥാനത്ത് എല്ലാ കോളജുകളും ജൂണ്‍ ഒന്നിനു തുറക്കും. റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തമെന്ന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പങ്കാളികള്‍ ആവുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തവര്‍ക്ക് വേണ്ട ക്രമീകരണങ്ങളും പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണം.
ഓണ്‍ലൈന്‍ പഠനരീതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിക്ടേഴ്സ് ചാനല്‍ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.