Top Stories
പാലക്കാട് ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 5 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട് : ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 143 ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2 പേർ സംസ്ഥാനത്തിന് പുറത്തു നിന്നും, 2 പേർ വിദേശത്ത് നിന്നും വന്നവരാണ്. ആരോഗ്യപ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
മുംബൈയിൽനിന്നും മേയ് 14ന് രാജധാനി എക്സ്പ്രസിൽ നാട്ടിലെത്തിയ അലനല്ലൂർ സ്വദേശി (23 പുരുഷൻ), ബാംഗ്ലൂരിൽ നിന്നും മെയ് 21ന് വന്ന പാലക്കാട് അംബികാപുരം സ്വദേശി (23 പുരുഷൻ),
ദുബായിൽ നിന്നും മെയ് 26ന് എത്തിയ തച്ചമ്പാറ സ്വദേശി (22, പുരുഷൻ), കുവൈത്തിൽ നിന്നും മെയ് 28ന് വന്ന കൊല്ലങ്കോട് സ്വദേശി (61, പുരുഷൻ), കൂടാതെ ഒരു ആരോഗ്യ പ്രവർത്തകക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 143 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് ഗർഭിണികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്.
സംസ്ഥാനത്താകെ ഇന്ന് 86 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.