Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വർഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വർഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ശസ്ത്രക്രിയക്കായി തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു ഇദ്ദേഹത്തെ. ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നു. എവിടുന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്ന് വ്യക്തമായിട്ടില്ല.