News
അഞ്ചലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം : അഞ്ചൽ ഇടമുളക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ(34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സുജിനിയുടെ മൃതദേഹം തറയിൽ കിടക്കുന്നനിലയിലുമായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തിവരികയാണ്.