News

സമീപ ജില്ലകളിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് ഇന്ന് മുതല്‍

തിരുവനന്തപുരം : അടുത്ത ജില്ലകളിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. ഇന്നലെ മുതല്‍ സര്‍വീസ് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്നലെ ബസ് ഓടിയില്ല. തുടർന്ന് ഇന്നലെ ഗതാഗതമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.

പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച നടപടി പിൻവലിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളിൽ സ്റ്റോപ്പുണ്ടായിരിക്കില്ല.

അതേസമയം, നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു. പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button