News
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു
കോഴിക്കോട് : കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. 26കാരിയായ ഷബ്നാസ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് ഷബ്നാസ്.
ഇവർക്ക് കോവിഡ് ഉണ്ടായിരുന്നോ എന്നറിയാനായി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അര്‍ബുദ രോഗിയായിരുന്ന ഷബ്നാസ് മെയ് 20 നാണ് ദുബായില്‍ നിന്നെത്തിയത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.