Top Stories

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കാസർകോട് ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിൽ 53 പേർ വിദേശത്ത് നിന്നും (കുവൈറ്റ്- 30, യു.എ.ഇ.-17, താജിക്കിസ്ഥാൻ-2, ജോർദ്ദാൻ-1, ഖത്തർ-1, സൗദി അറേബ്യ-1, ഒമാൻ-1) 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-8, തമിഴ്നാട്-6, ഡൽഹി-3, കർണാടക-2) നിന്നും വന്നതാണ്. 5 പേർക്ക് (ആലപ്പുഴ, പാലക്കാട്, കൊല്ലം, എറണാകുളം, കണ്ണൂർ) സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും (കോഴിക്കോട്-1, കൊല്ലം-3, കാസർകോട്-1) രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (ഒരു പത്തനംതിട്ട), കോഴിക്കോട് ജിലയിൽ നിന്നുള്ള 5 പേരുടെയും കാസർഗോഡ് ജിലയിൽ നിന്നുള്ള 4 പേരുടെയും കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേരുടെയും കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേരുടെയും ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 1494 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 832 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 651 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 35,779 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,08,559 പേരും റെയിൽവേ വഴി 10,919 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,56,878 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,304 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,58,864 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1440 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4004 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 69,606 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 16,711 സാമ്പിളുകൾ ശേഖരിച്ചതിൽ 15,264 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂർ, വയനാട് ജില്ലയിലെ മുട്ടിൽ, എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷൻ, കാസർകോട് ജില്ലയിലെ ചെറുവത്തൂർ, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button