‘ആടുജീവിതം’ സിനിമാ ഷൂട്ടിങ് സംഘത്തിലെ ഒരാൾക്ക് കോവിഡ്
മലപ്പുറം : ജോർദാനിൽനിന്ന് എത്തിയ ആടുജീവിതം സിനിമാ ഷൂട്ടിങ് സംഘത്തിലെ ഒരാൾക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽനിന്ന് കൊച്ചിവഴി മാർച്ച് 22 ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയ ആൾക്കാണ് രോഗബാധ. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസിയും അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൻ നാട്ടിലെത്തിയത്.
പാണ്ടിക്കാട് വെട്ടിക്കാട്ടിൽ സ്വദേശിയായ 58 കാരനാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.’ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദനിലേക്ക് പോയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങി. സ്ഥിതി മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേകാനുമതിയോടെ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കി.
തുടർന്നാണ് ഡൽഹിവഴി നാട്ടിലെക്ക് തിരിച്ചത്. സംവിധായകൻ ബ്ലെസി ഉൾപ്പെടെ 58 പേരടങ്ങിയ സംഘമാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മാർച്ച് 22 ന് കൊച്ചിയിലെത്തിയത്. വൈദ്യപരിശോധന പൂർത്തിയാക്കിയ എല്ലാവരെയും ക്വാറന്റീനിലേക്കു മാറ്റിയിരുന്നു. പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.