കൊല്ലം ജില്ലയിൽ ഇന്ന് 2 കോവിഡ് പോസിറ്റീവ് കേസുകൾ
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് രണ്ടുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉമ്മന്നൂര്‍ സ്വദേശിയായ 31 വയസുള്ള യുവതിയ്ക്കും, പുനലൂര്‍ ആരംപുന്ന സ്വദേശിയായ 19 വയസ്സുള്ള പെണ്‍കുട്ടിയ്ക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്.
മുംബൈയില്‍ സ്റ്റാഫ് നഴ്സായ ഉമ്മന്നൂര്‍ സ്വദേശിനി മെയ് 28 ന് മുംബൈയില്‍ നിന്നും വിമാന മാര്‍ഗം (എയര്‍ ഏഷ്യ 15325, സീറ്റ് നമ്പര്‍ 8ബി) കൊച്ചിയില്‍ എത്തി. സ്വകാര്യ കാറില്‍ വീട്ടിലെത്തി. ജൂണ്‍ രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ നാലിന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(ജൂണ്‍ 5) പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.
പുനലൂര്‍ ആരംപുന്ന സ്വദേശിയായ പെൺകുട്ടി. താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. മെയ് 27 ന് അവിടെ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍(എ ഐ 1984, സീറ്റ് നമ്പര്‍ 19ഇ) കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ നിന്നും കെ എസ് ആര് ടി സി പ്രത്യേക സര്‍വീസില്‍ തിരുവനന്തപുരത്ത് എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഒന്നിന് സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.