News
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ്സുകള്‍ ഓടില്ല
കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ സർവീസ് നടത്തില്ല. സര്‍വീസുകളിലെ വന്‍നഷ്ടമാണ് കാരണം. വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസ്സുകള്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു.
നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന് സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിരക്ക് വര്‍ധിപ്പിയ്ക്കാതെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. ഇത് പ്രതിഷേധമല്ലെന്നും സാഹചര്യം കൊണ്ടാണെന്നും വ്യക്തമാക്കുന്നു.