News

കാട്ടാനയുടെ ദുരൂഹമരണം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് : കാട്ടാന സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചരിഞ്ഞ  സംഭവത്തിൽ  ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയില്‍ കൃഷി ചെയ്യുന്നയാളാണ് ഇയാള്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവരിലൊരാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ്  അന്വേഷണ സംഘം.

കരുവാരക്കുണ്ട് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് – മലപ്പുറം അതിര്‍ത്തിയായ കരുവാരക്കുണ്ട് മേഖലയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്.  ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താന്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ആഹാരസാധനങ്ങള്‍ വിതറുന്ന ആളുകളെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button