News
കോവിഡ് ആശങ്ക: നീണ്ടകര തുറമുഖം അടച്ചു
കൊല്ലം : കൊവിഡ് വ്യാപന ആശങ്കയിൽ നീണ്ടകര തുറമുഖം അടച്ചു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വീട്ടില്‍ മരിച്ച സേവ്യറിന്‍റെ ഭാര്യ ശക്തികുളങ്ങര തുറമുഖത്തെ മത്സ്യ വില്‍പ്പനക്കാരി ആയിരുന്നു.
സേവ്യറിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സേവ്യര്‍ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും.