Top Stories

ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി : ഹോട്ടലുകൾ, റെസ്റ്റോറെന്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ജൂൺ എട്ടുമുതലാണ്  ഹോട്ടലുകൾ, റെസ്റ്റോറെന്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. കണ്ടൈൻമെൻറ് സോണുകളിൽ ഹോട്ടലുകൾ, റെസ്റ്റോറെന്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതിയില്ല.

  • ഹോട്ടലുകളിലെ പകുതിയിൽ അധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്.
  • സീറ്റുകൾ തമ്മിൽ ആറടി അകലം പാലിക്കണം.
  • ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
  • കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തിൽ താപ പരിശോധന നിർബ്ബന്ധം.
  • ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ് ആയിരിക്കണം.
  • പേപ്പർ നാപ്കിൻ ആകണം ഉപയോഗിക്കേണ്ടത്.
  • ജീവനക്കാർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കണം.
  • ഹോട്ടലിൽ ജോലി ചെയ്യുന്ന വയസ്സായവർ, ഗർഭിണികൾ, എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
  • എലവേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
  • ആളുകൾ കൂടുന്ന ചടങ്ങുകൾ അനുവദിക്കരുത്.
  • കുട്ടികൾക്ക് കളിക്കാൻ ഉള്ള സ്ഥലം ഉണ്ടെങ്കിൽ ആ പ്രദേശം അടയ്ക്കണം.
  • ആളുകൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളിൽ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
  • ആൾക്കാർ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിൾ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആൾക്ക് അവിടെ ഇരിക്കാൻ അനുവദിക്കാവൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button