News
കന്നട താരം ചിരഞ്ജീവി സര്‍ജ അന്തരിച്ചു
ബംഗളുരു : നടി മേഘ്ന രാജിന്റെ ഭര്‍ത്താവും പ്രമുഖ കന്നട താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. 39 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനാണ്.
2009 ല്‍ ആരംഭിച്ച ‘വായുപുത്ര’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു ഉള്‍പ്പെടെ 20 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.