Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി മരിച്ചു
തൃശ്ശൂർ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ ആണ് മരിച്ചത്. 87 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഉടൻ മരണപ്പെടുകയായിരുന്നു. ശ്വാസം മുട്ടലിന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. എവിടുന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകർന്നതെന്ന് വ്യക്തമല്ല.