ദാവോസ് : കശ്മീർ വിഷയത്തിൽ ഇടപെടാമെന്നാവർത്തിച്ച് ഡോണൾഡ് ട്രംപ്. സ്വിസർലന്റിലെ ദാവോസിൽ ലോകസാമ്പത്തിക ഫോറം സമ്മേളനത്തിനെത്തിയപ്പോഴാണ് ട്രംപിന്റ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ട്രംപ് നിലപാട് ആവർത്തിച്ചത്.
അടുത്തമാസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാം എന്ന ട്രംപിന്റെ പ്രസ്താവന.
കശ്മീരിന്റെ പത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനു ശേഷം ഇത് നാലാം തവണയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് പറയുന്നത്. ഇമ്രാനുമായി കശ്മിർ വിഷയം ചർച്ച ചെയ്തെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു.advertisementAdvertisementAdvertisement