Top Stories
കൊല്ലം ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ്
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 9 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 8 പേര് വിദേശത്തുനിന്നു വന്നവരും ഒരാൾക്ക് സമ്പർക്കം മൂലവുമാണ് രോഗ ബാധയുണ്ടായത്. ഇതോടെ നിലവിൽ 87 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവർ
1. മെയ് 28-ന് കുവൈറ്റ് തിരുവനന്തപുരം ഫ്ലൈറ്റിൽ വെട്ടിക്കവല സ്വദേശിയായ യുവാവ്.
2. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സ്വാദേശിയായ 42 വയസുള്ള യുവാവ്.
3. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ തന്നെ 51 വയസ്സുള്ള പുരുഷൻ.
4. പത്തനാപുരം ഗ്രാമപഞ്ചായത്ത് സ്വദേശിനിയായ 42 വയസുള്ള യുവതി.
5. കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ഇരുപത് വയസ്സുകാരൻ.
6. തേവലക്കര സ്വദേശിനിയായ 33 വയസ്സുള്ള യുവതിയും, അവരുടെ 6 വയസുള്ള മകനുമാണ്.
7. P 117 നെടുമ്പന സ്വദേശിയായ 46 വയസുള്ള യുവാവാണ്.
8. കൊല്ലം രാമൻകുളങ്ങര സ്വദേശിനിയായ അമ്പത്തിയൊന്നുകാരി.