Top Stories

24 മണിക്കൂറിനിടെ രാജ്യത്ത് 9,971 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,971 പുതിയ കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി. 287 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെതുടർന്ന് മരണപ്പെട്ടത്. രാജ്യത്ത്  ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആയി.1,20,406 ആളുകളാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 1,19,293 പേർ രാജ്യത്ത് രോഗമുക്തരായി.

നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. രോഗവ്യാപന തോതിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 1,42,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 46,66,386 സാമ്പിൾ പരിശോധനകൾ രാജ്യത്ത് നടന്നിട്ടുണ്ട്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ പകുതിയോളം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം. 82968 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2739 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 120 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 2969 ആയി. 37390 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.

മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 30152 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1458 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 251 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 16395 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.

കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1320 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 27654 ആയി. ആകെ 761 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 53 പേരാണ് മരിച്ചത്. 10664 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.

കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ  498 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 19592 ആയി. 29 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1219 ആയി. 13316 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button