News
കോവിഡ് നിരീക്ഷത്തിലായിരുന്നയാൾ കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട് : കോവിഡ് നിരീക്ഷത്തിലായിരുന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി ബീരാൻ കുട്ടിയാണ് മരിച്ചത്. ബംഗളൂരുവിൽനിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ബീരാൻ കുട്ടി. ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും വീട്ടിൽ കുഴഞ്ഞു വീഴുകയുമായിരുന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാത്രി എട്ടു മണിയോടെയാണ് ഇദ്ദേഹം മരിച്ചത്. പ്രമേഹവും രക്തസമ്മർദവും ഉള്ളയാളായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്രവം കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.