Top Stories
സംസ്ഥാനത്ത് ഒരു തൃശ്ശൂർ സ്വദേശി കൂടി കോവിഡ് ബാധിച്ച് മരിച്ചു
തൃശൂർ : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂർ ചാലക്കുടി കോമ്പാറക്കാരൻ ചാക്കോയുടെ മകൻ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി.
മാലിയിൽ നിന്ന് മെയ് 12ന് നാട്ടിലെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് പ്രമേഹവും ഉണ്ടായിരുന്നു.
ഡിന്നിയുടെ ഭാര്യയ്ക്കും മകനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്മ ഇപ്പോഴും കോവിഡ് ചികിത്സയിൽ കഴിയുകയാണ്. ഭാര്യയും മകനും രോഗമുക്തി നേടി.