Top Stories
മഹാരാഷ്ട്ര, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.വ്യാഴാഴ്ച വൈകീട്ട് 6.40ന് മുംബൈ ശിവജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ഡിസംബർ ഒന്നിന് സത്യപ്രതിജ്ഞ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചു.
പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തത്
എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും. ഹോട്ടലുകളിൽ നിന്ന് ബസുകളിലാണ് ശിവസേന-എൻസിപി-കോൺഗ്രസ് എംഎൽഎമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് എത്തിച്ചത്.