News
ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി : ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ, വർദ്ദിപ്പിച്ച ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് സ്റ്റേ ചെയ്തതോടെ ബസ് ഉടമകൾക്ക് വർധിപ്പിച്ച നിരക്ക് ഈടാക്കാൻ സാധിക്കും. സേവനദാതാക്കളുടെ സാമ്പത്തിക അവസ്ഥ കണക്കിലെടുക്കണം എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കാൻ വേണ്ടിയാണ് ബസ് ചാർജ് സർക്കാർ വർധിപ്പിച്ചത് .
സർക്കാർ ഉത്തരവ് ഇറങ്ങുന്നതവരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് നടപടി. കോടതി വിധി പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു