News
മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂൺ 15-നാണ് വിവാഹം. ലളിതമായി നടത്തുന്ന വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റാണ് മുഹമ്മദ് റിയാസ്. ഐടി മേഖലയിലാണ് വീണ പ്രവർത്തിക്കുന്നത്.