Uncategorized
ദേവികയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ
മലപ്പുറം : വളാഞ്ചേരിയിൽ ഒന്‍പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉടന്‍ അന്വേഷണം തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളും മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ ഡിവൈഎസ്പി കെ സുരേഷ് ബാബുവില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.