24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 9985 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9985 കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തിൽ അധികം കേസുകൾ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 276583 ആയി ഉയർന്നു. ആകെ മരണം 7745 ആയി. 133632 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 135206 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം. 90877 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 2259 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. മുംബൈയിൽ 51,100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികൾ മുംബയിൽ മരിച്ചു. ഇന്നലെ മാത്രം 120 പേർ മഹാരാഷ്ട്രയിലാകെ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 3289 ആയി. 42638 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 34914 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1685 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 307 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 21 പേർ ഇന്നലെ മാത്രം മരിച്ചു. 18325 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1366 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 31309 ആയി. ആകെ 905 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 31 പേരാണ് മരിച്ചത്. 11861 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 469 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 21014 ആയി. 33 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1313 ആയി. 14365 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.