News
ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
തിരുവനന്തപുരം : ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉത്സവം വേണ്ടെന്നു വച്ചതായും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തന്ത്രിയുടെ നിർദേശപ്രകാരമാണ്
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. മിഥുനമാസ പൂജയ്ക്കു 14നു ശബരിമല ക്ഷേത്രം തുറക്കുമ്പോൾ തീർത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നതോടെ ദർശനം വേണ്ടെന്നുവെയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.