News
കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ മരിച്ച നിലയിൽ
കൊല്ലം : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. കൊല്ലം നല്ലിലയില്‍ നിര്‍മ്മലമാതാ കശുവണ്ടി ഫാക്ടറി ഉടമയ സൈമണാണ് മരിച്ചത്. കശുവണ്ടി ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യവസായം നഷ്ടത്തിലായതോടെ ഇദ്ദേഹത്തിന്‍റെ ഫാക്ടറി നേരത്തെ പൂട്ടിയിരുന്നു. ലോക്ഡൗണ്‍ കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. പാരമ്പര്യമായി കശുവണ്ടി വ്യവസായം നടത്തിവരുന്നവരായിരുന്നു സൈമണിന്‍റെ കുടുംബം.