News
ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു
തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്‍. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്.
ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയില്‍ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു. 2020 മാര്‍ച്ച് 13ന് ചികിത്സാ ആവശ്യത്തിനായി ഹൈക്കോടതി മൂന്ന് മാസം ശിക്ഷ മരവിപ്പിച്ച് നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്.