Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. ഇന്നലെയാണ് മുഹമ്മദിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മരണം.
കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്ക്കറ്റിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി എത്തിയത്. അർബുദ രോഗ ബാധിതനായിരുന്നു.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.