News

ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന കാറുമായി മുങ്ങിയ യുവാവ് പിടിയിൽ

പാലക്കാട് : ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഉടമയില്‍ നിന്നു കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ നിര്‍മലഗിരി പുളിക്കല്‍ വീട്ടില്‍ അബ്ദുല്‍ ജവാദ് ആണു പിടിയിലായത്. വരോട് മൂച്ചിക്കല്‍ മുഹമ്മദലിയുടെ കാറുമായി മുങ്ങാനായിരുന്നു ശ്രമം. ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡിലൂടെയുള്ള യാത്രയ്ക്കിടെ കാര്‍ 4 വാഹനങ്ങളില്‍ ഇടിച്ചതോടെയാണ് 35 കാരന്‍ അറസ്റ്റിലായത്.

കാര്‍ വിലയ്ക്കു വാങ്ങാനെന്നു വിശ്വസിപ്പിച്ചാണ് ഓടിച്ചു നോക്കാന്‍ കൊണ്ടുപോയത്. മുഹമ്മദലിയുടെ സുഹൃത്ത് അബു താഹിറിനൊപ്പമായിരുന്നു യാത്ര. കോതകുറുശി പനമണ്ണയിലെത്തിയപ്പോള്‍ എന്‍ജിനുള്ളില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം വരുന്നതായി സംശയം പ്രകടിപ്പിച്ച അബ്ദുല്‍ ജവാദ് അബു താഹിറിനോടു ബോണറ്റ് തുറന്നുനോക്കാന്‍ ആവശ്യപ്പെട്ടു. അബു താഹിര്‍ പുറത്തിറങ്ങിയ ഉടന്‍ ജവാദ് കാറുമായി സ്ഥലം വിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

യാത്രയ്ക്കിടെ കാര്‍ തൃക്കടീരി, കുറ്റിക്കോട് പ്രദേശങ്ങളിലായി 2 ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും പിക്കപ് വാനിലും ഇടിച്ചു. തുടർന്ന് കുറ്റിക്കോട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അബ്ദുല്‍ ജവാദിനെ തടഞ്ഞുവയ്ക്കുകയും ചെര്‍പ്പുളശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button