Top Stories
സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ 14 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ 7 പേർക്കും, എറണാകുളം, പാലക്കാട് ജില്ലകളിൽ 5 പേർക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം, കണ്ണൂർ (ഒരാൾ മരണമടഞ്ഞു) ജില്ലകളിൽ 3 പേർക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാൻ- 2, മാലിദ്വീപ്- 1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 16, ഡൽഹി- 7, തമിഴ്നാട്- 3, കർണാടക- 2, ആന്ധ്രാപ്രദേശ- 1, ജാർഖണ്ഡ്- 1, ജമ്മുകാശ്മീർ- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കണ്ണൂർ ജില്ലയിൽ ഇന്നലെ നിര്യാതനായ ഉസ്മാൻ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ജൂൺ 9ന് മുംബൈയിൽ നിന്നും ട്രെയിൻ മാർഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂർ (ഒരു കാസർഗോഡ് സ്വദേശി) ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേർ ഇതുവരെ കോവിഡ് മുക്തരായി.
എയർപോർട്ട് വഴി 63,513 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,34,120 പേരും റെയിൽവേ വഴി 25,525 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,24,779 പേരാണ് എത്തിയത്.
വിവിധ ജില്ലകളിലായി 2,27,402 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,25,417 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1985 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 28,356 സാമ്പിളുകൾ ശേഖരിച്ചതിൽ 26,143 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.