News
ഗുരുവായൂരിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ല
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ല. തൃശ്ശൂരില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
എന്നാൽ ക്ഷേത്രത്തിൽ നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ നടത്താം. ഗുരുവായൂർ ഭരണസമിതി എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.