തൃശ്ശൂർ ജില്ലയിൽ ഇന്ന് 14 പേര്‍ക്ക് കോവിഡ്
തൃശ്ശൂർ : ജില്ലയിൽ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ തൃശ്ശൂരില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 157 ആയി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചാലക്കുടി സ്വദേശിയായ (53, സ്ത്രീ) ആരോഗ്യ പ്രവര്‍ത്തക, 008.06 2020 ന് ചെന്നെയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍ പെട്ട എസ്.എന്‍ പുരം സ്വദേശികളായ ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷന്‍), എന്നിവര്‍ 02.06.2020 ന് ഹൈദരാബാദില്‍ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27 വയസ്സ്, പുരുഷന്‍), 05.06.2020-ന് ഖത്തറില്‍ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38 വയസ്സ്, പുരുഷന്‍), കരുവന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (48 വയസ്സ്, പുരുഷന്‍), 26.05.2020-ന് ദുബായില്‍ നിന്നും വന്ന (42 വയസ്സ്, പുരുഷന്‍), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (47 വയസ്സ്, സ്ത്രീ), ഡല്‍ഹിയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍ പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികളായ (24 വയസ്സ്, സ്ത്രീ, 28 വയസ്സ്, പുരുഷന്‍), ചാവക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (31 വയസ്സ്, സ്ത്രീ) അരിമ്ബൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (36 വയസ്സ്, സ്ത്രീ), ചാവക്കാട് സ്വദേശി (65 വയസ്സ്, സ്ത്രീ), ഗുരുവായൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (48 വയസ്സ്, സ്ത്രീ) എന്നിവരടക്കം 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇത് വരെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 25 ഓളം കേസുകള്‍ ആണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് രോഗം എങ്ങനെ പിടിപെട്ടു എന്ന് ഇനിയും വ്യക്തമല്ല. കുറിയച്ചിറ വെയര്‍ ഹൗസിലെ നാല് തൊഴിലാളികള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നും വന്നവരില്‍ നിന്നാണ് രോഗം പിടിപെട്ടത് എന്നാണ് കരുതുന്നത്.
മന്ത്രി എ സി മൊയ്ദീന്‍റെ നേതൃത്വത്തില്‍ തൃശ്ശൂരിലെ സ്ഥിതി വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു. തൃശ്ശൂരിലെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമല്ലെന്ന് മന്ത്രി എ സി മൊയ്‍ദീന്‍ യോഗശേഷം വ്യക്തമാക്കിയത്. നിലവില്‍ അപകടകരമായ സാഹചര്യമില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാറന്‍റീന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും.
വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാര്‍ക്കറ്റുകള്‍ അണുനശീകരണത്തിനായി അടച്ചിടും. രണ്ടുദിവസം കച്ചവടം ഉണ്ടാകില്ലാത്തതിനാല്‍ അവശ്യമുള്ള വസ്തുക്കള്‍ നേരത്തെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. മുന്‍കരുതലിന്‍റെ ഭാഗമായി വെയര്‍ഹൗസ് അടച്ചു. ജില്ലയാകെ അടച്ചിടില്ല എന്നാല്‍ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്നാണ് നിര്‍ദേശം.