News
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് തൊഴുവൻ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നൻ ആണ് റിട്ട. ഹെഡ് കോൺസ്റ്റബിളായ ഭാര്യ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
പൊന്നനെ വീടിനടുത്തുള്ള പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.