Top Stories
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്
കണ്ണൂർ : കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്ന് മരിച്ചയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ജൂൺ 9ന് മുംബൈയിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഹുസൈൻ(70) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.
മുംബൈയിൽ നിന്നും തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.