News
തുടർച്ചയായി ഏഴാം ദിവസവും ഇന്ധന വില വർധിപ്പിച്ചു
ന്യൂഡൽഹി : തുടർച്ചയായി ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വർധിച്ചത്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 82 രൂപകടന്നു.