News
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുല്‍ഗാമയിലും അനന്തനാഗിലുമാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
രണ്ടിടങ്ങളിലുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ തെക്കന്‍ കാശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. അനന്തനാഗില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.