വിമാന, ട്രെയിന്‍ യാത്രയ്ക്ക് ഇനിമുതൽ ആരോഗ്യസേതു നിർബന്ധമില്ല
ബെംഗളൂരു : വിമാന, ട്രെയിന്‍ യാത്രയ്ക്ക് ആരോഗ്യസേതു നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. യാത്രക്കാരന്‍ നല്‍കുന്ന സത്യവാങ്മൂലം മതിയെന്നും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം ആപ്പ് ഉപയോഗിച്ചാല്‍ മതിയെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
യാത്രികര്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബര്‍ സെക്യൂരിറ്റി പ്രവര്‍ത്തകനായ അനിവര്‍ അരവിന്ദ് നല്‍കിയ ഹര്‍ജിയില്‍, കര്‍ണ്ണാടക ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും റെയില്‍-വ്യോമ യാത്രയാകാമെന്ന് കേന്ദ്രംഅറിയിച്ചു. ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സ്വന്തമായി സാക്ഷ്യ പത്രം നല്‍കിയാല്‍ മതിയാകും.
കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിര്‍ബന്ധമാക്കിയാല്‍ ഭരണ ഘടനയില്‍ പറയുന്ന പൗരന്റെ മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് കോടതി ജൂലൈ പത്തിലേക്ക് മാറ്റി.