ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച നിലയില്‍
മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ (34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 12 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കായ് പോ ചെയാണ് ആദ്യ ചിത്രം. ചിച്ചോരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയെ ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ “എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്താണ്. ചിത്രത്തിലെ സുശാന്തിന്റെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരത്തില്‍ മികച്ച നടനുള്ള ആദ്യത്തെ നോമിനേഷന് സുശാന്ത് സ്വന്തമാക്കുകയും ചെയ്തിരുന്നു.