News
പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ്: തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം
തിരുവനന്തപുരം : ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി. നിലവിൽ ഇതുസംബന്ധിച്ച് നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു.
ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവുക. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്ന മലയാളികൾക്ക് കോവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിർദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുൻനിർത്തിയായിരുന്നു. വിമാനത്തില്‍ രോഗിയുണ്ടെങ്കില്‍ ഒന്നിച്ചുള്ള യാത്രയില്‍ മറ്റുള്ളവര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പരിശോധിച്ച ശേഷം വരുന്നതായിരിക്കും ഉചിതം എന്നു പറഞ്ഞതെന്നും കെ കെ ശൈലജ പറഞ്ഞു.