Top Stories

കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം-13,പത്തനംതിട്ട-11,കോട്ടയം-10, കണ്ണൂർ-10, പാലക്കാട് -7 പേർക്കും, മലപ്പുറം-6, കോഴിക്കോട്-6 , ആലപ്പുഴ- 5, കൊല്ലം-4, തൃശൂർ-3, കാസർഗോഡ്-3, ഇടുക്കി-2 പേർക്കും, തിരുവനന്തപുരം-1 (മരണമടഞ്ഞു), വയനാട്-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

ജൂൺ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശൻ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീർഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തർ-5, ഒമാൻ-2, നൈജീരിയ-2) 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡൽഹി-3, രാജസ്ഥാൻ-1, പശ്ചിമ ബംഗാൾ-1, തെലുങ്കാന-1) വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലുള്ള 2 പേർക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 75,656 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയിൽവേ വഴി 27,976 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്.

14 ദിവസം കഴിഞ്ഞതിനെ തുടർന്ന് ക്വാറന്റൈനിൽ നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,18,704 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2023 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1996 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 31,424 സാമ്പിളുകൾ ശേഖരിച്ചതിൽ 29,991 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button