Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേർക്ക് കോവിഡ്

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 325 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424 ആയി. 9520 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.  നിലവിൽ 153106 പേരാണ് ആകെ  ചികിത്സയിലുള്ളത്. 169797 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 107958 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 3950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 113 പേർ മഹാരാഷ്ട്രയിൽ  കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 120 ആയി. 50978 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.

മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 44661 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1974 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 435 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 38 പേർ ഇന്നലെ മാത്രം മരിച്ചു. 24547 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.

കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 2224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 41182 ആയി. ആകെ 1327 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 56 പേരാണ് മരിച്ചത്. 15823 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.

കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ  506 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 23544 ആയി. 29 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1477 ആയി. 16325 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button