News

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി : തുടർച്ചയായി ഒൻപതാം ദിവസവും ഇന്ധനവില വർധിപ്പിച്ച് കമ്പനികൾ. പെട്രോള്‍ വില 48 പൈസയും ഡീസല്‍ വില 59 പൈസയുമാണ്​ ഉയര്‍ത്തിയത്​. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്​ 76.26 രൂപയും ഡീസലിന്​ 74.62 രൂപയുമാണ്​ വില.

ഇതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 4.87 രൂപയുമാണ് മൊത്തം വർധിച്ചത്. ഞായറാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്​ട്ര വിപണിയില്‍ വില ഉയരുന്നത്​ ചൂണ്ടിക്കാട്ടിയാണ്​ എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില കൂട്ടുന്നത്​.

ലോക്​ഡൗണ്‍ കാലത്ത്​ വന്‍ ഇടിവ്​ രേഖപ്പെടുത്തിയ എണ്ണവില ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതോടെയാണ്​ വീണ്ടും ഉയര്‍ന്നത്​. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ല. റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button