പാകിസ്താനിലെ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോർട്ട്
ന്യൂഡൽഹി : പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായതായി വിവരം. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യൻ നയതന്ത്രജ്ഞരെയാണ് ഇന്ന് രാവിലെ എട്ട് മണിമുതൽ കാണാതായത്. ഡ്യൂട്ടിയില്‍ ഇരിക്കവേയാണ് ഉദ്യോഗസ്ഥരെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താൻ വിദേശ കാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്.
കഴിഞ്ഞമാസം രണ്ട് പാകിസ്താൻ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ മടക്കി അയക്കുകയും ചെയ്തു. ഇന്ത്യ എടുത്ത നിലപാടിനോടുള്ള പ്രതികാരമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാവാമെന്ന നിഗമനങ്ങളും ഉണ്ട്.
രണ്ടു ദിവസം മുന്‍പ് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഇസ്ലാമാബാദിലെ ഓഫീസില്‍ നിന്നും വസതിയിലേക്ക് മടങ്ങുംവഴി രണ്ട് പാക് ഐ.എസ്.ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു .ഇതിനു തൊട്ടു പിറകെ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായത് നേരിയ ആശങ്ക ഉയർത്തുന്നുണ്ട് .