മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ അതിഥികൾ മാത്രമാണ് പങ്കെടുത്തത്. ഉച്ചക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങും.പി.എം. അബ്ദുള്‍ ഖാദര്‍ – കെ.എം. അയിഷാബി ദമ്ബതികളുടെ മകനായ മുഹമ്മദ് റിയാസ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
വീണ ബംഗളുരുവില്‍ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.