ഇന്ധനവില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി : തുടർച്ചയായി ഒൻപതാം ദിവസവും ഇന്ധനവില വർധിപ്പിച്ച് കമ്പനികൾ. പെട്രോള്‍ വില 48 പൈസയും ഡീസല്‍ വില 59 പൈസയുമാണ് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.26 രൂപയും ഡീസലിന് 74.62 രൂപയുമാണ് വില.
ഇതോടെ പെട്രോളിന് 5 രൂപയും ഡീസലിന് 4.87 രൂപയുമാണ് മൊത്തം വർധിച്ചത്. ഞായറാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില കൂട്ടുന്നത്.
ലോക്ഡൗണ്‍ കാലത്ത് വന്‍ ഇടിവ് രേഖപ്പെടുത്തിയ എണ്ണവില ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതോടെയാണ് വീണ്ടും ഉയര്‍ന്നത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ല. റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു.